കല്ലമ്പലത്തെ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ്പിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടാൻ ശ്രമിച്ച യുവതികളാണ് കല്ലമ്പലം പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലം ശീമാട്ടി സ്വദേശിനി ജയകുമാരിയും കൊല്ലം കിളികൊല്ലൂർ സ്വദേശിനി അശ്വതിയും കല്ലമ്പലത്തെ മുത്തൂറ്റ് ഫിൻകോർപ്പ് എത്തി സ്വർണ്ണം എന്ന് പറഞ്ഞ് 113 ഗ്രാം മുക്കുപണ്ടം പണയം വെച്ച് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടത്.. അവർ നൽകിയ ഉരുപ്പടികൾ പരിശോധിച്ച മാനേജർ അവ മുക്കുപണ്ടം ആണെന്ന് കണ്ടെത്തി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻതന്നെ സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇതിനുമുമ്പും സമാനമായ രീതിയിൽ പ്രതികൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്.

