യൂത്ത് കോണ്‍ഗ്രസുകാരെ മുഴുവന്‍ വീട്ടില്‍ കയറി തല്ലുമെന്ന് ഡി.വൈ.എഫ്.ഐ നേതാവ്. ഇടുക്കി ജില്ലാ ട്രഷറര്‍ ബി.അനൂബാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ ഭീഷണി മുഴക്കിയത്. ഏലപ്പാറയിലെ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രതിഷേധത്തിന് പിന്നാലെയാണ് മുദ്രാവാക്യം. അനൂബിനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് ഡി.സി.സി സെക്രട്ടറി ബിജോ മാണി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കി.
തിരുവനന്തപുരത്ത് ചെന്ന് സഖാവ് പിണറായി വിജയനെ ആക്രമിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കൈകാര്യം ചെയ്യാന്‍ നമുക്ക് സമയമില്ല. അതുകൊണ്ട്, മുക്കിന് മുക്കിന് ഏലപ്പാറയിലെ മുഴുവന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും വീട്ടില്‍ കയറി തല്ലുമെന്നതില് യാതൊരു തര്‍ക്കവുമില്ല. ഇവിടെ മാത്രമല്ല, കേരളത്തിന്റെ അകത്ത് എല്ലാ യൂത്ത് കോണ്‍ഗ്രസുകാരന്റേയും വീട്ടില്‍ കയറി കൈകാര്യം ചെയ്യുമെന്നതില്‍ തര്‍ക്കമില്ല. സഖാവ് പിണറായി വിജയനെതിരെ ഇനി യാതൊരു വിധത്തിലുമുള്ള ഇടപാടുമായിട്ട് യൂത്ത് കോണ്‍ഗ്രസോ, കോണ്‍ഗ്രസോ മാത്രമല്ല, കേരളത്തിലെ ഏലപ്പാറയിലെ നല്ല തന്തയ്ക്ക് പിറന്ന സി.പി.എമ്മുകാര്‍ ഉണ്ടെന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍ ഓര്‍ക്കുന്നത് നന്നാവും. വെല്ലുവിളിക്കുന്നു തന്തയ്ക്ക് പിറന്ന ഏതെങ്കിലും യൂത്ത് കോണ്‍ഗ്രസുകാരനുണ്ടെങ്കില്‍ ഇപ്പോള്‍ വാ…നമുക്ക് അടിച്ചുനോക്കാം. വിരട്ടലും വിലപേശലുമൊന്നും സി.പി.എമ്മുകാരോട് വേണ്ട.
ബി.അനൂബ് വെല്ലുവിളിച്ചു. അതേസമയം യു.ഡി.എഫ് സമരം മര്യാദകേടാണെന്ന് എം.എം മണി പറഞ്ഞു. യു.ഡി.എഫും കോണ്‍ഗ്രസും മുസ്ലീം ലീഗുകാരും മനപൂര്‍വ്വം രാജ്യത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണെന്നും നേതാക്കളെ ആക്രമിച്ചാല്‍ പാര്‍ട്ടി തന്നെ ഇടപെടും, അവര്‍ക്ക് സംരക്ഷണം കൊടുക്കാനുള്ള കെല്‍പ്പ് തങ്ങള്‍ക്കുണ്ടെന്നും എം.എം മണി നെടുങ്കണ്ടത്ത് പറഞ്ഞു.
