നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. തൈക്കാട്ടുശേരി പഞ്ചായത്ത് 9-ാം വാർഡ് പൊൻ വയലിൽ കമലാസനന്റെ മകൻ അനന്തകൃഷ്ണൻ (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കടക്കരപ്പള്ളി
അമ്പിളി നിലയത്തിൽ ഉണ്ണികൃഷ്ണൻ (21) പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് തൈക്കാട്ടുശേരി ചീരാത്തു കാടിനു സമീപം മരത്തിലിടിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഇരുവരെയും തുറവൂർ താലുക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അനന്തകൃഷ്ണന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പരുക്ക് ഗുരുതരമായതിനാൽ ഉണ്ണികൃഷ്ണനെ ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റി. അനന്തകൃഷ്ണന്റെ മാതാവ്:
ഇന്ദിര. സഹോദരി അഞ്ജന.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *