അഞ്ചുവർഷമായി ഒരു വിവര വുമില്ലെന്നും തനിക്കും മകൾക്കും നീതി ലഭിക്കണമെന്നും മാവശ്യപ്പെട്ട ആലംകോട് സ്വദേശിനി അൻസിയുടെ അഭ്യർത്ഥന ശ്രദ്ധയിൽപ്പെട്ട അഞ്ചുതെങ്ങ് കായിക്കര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നന്മ പ്രവാസി കൂട്ടായ്മ വിഷയം ഏറ്റെടുക്കുകയായിരുന്നു.തുടർന്ന് മാസങ്ങൽ നീണ്ട പരിശ്രമങ്ങൾക്ക് ഒടുവിലാണ് കൊല്ലം ചടയമംഗലം സ്വദേശിയായ സജീറിനെ മലപ്പുറത്തു നിന്ന് കണ്ടെത്തിയത്.
നന്മ പ്രവാസി കൂട്ടായ്മ കായിക്കരയുടെ ഫൗണ്ടർ ഗ്രൂപ്പ് അംഗമായ അജികുമാർ നെടുങ്ങണ്ട, ഈ വാർത്ത റിയാദ് ആസ്ഥാനമായ ‘ പ്ലീസ് ഇന്ത്യ ‘ എന്ന സംഘടനയിലെ ലീഗൽ എയ്ഡഡ് സെല്ലിന്റെ ഡിപ്ലോമാറ്റിക്ക് ഗ്ലോബൽ സെക്രട്ടറി അൻഷാദ് കരുനാഗപ്പള്ളിയെയും മീഡിയ കോഓർഡിനേറ്ററും നന്മ പ്രവാസി കൂട്ടായ്മയുടെ ഫൗണ്ടർ മെമ്പറുമായ സുധീഷ അഞ്ചുതെങ്ങിനെയും അറിയിച്ചിരുന്നു.തുടർന്ന് സുധീഷ കാണാതായ സജീറിന്റെ ഭാര്യ അൻസിയെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖ രിക്കുകയും അൻഷാദിന്റെ പേരിൽ ഓതറൈസേഷ ലെറ്റർ വാങ്ങി അന്വേഷണം ആരംഭിക്കുകയും ചെയ്തു.
സജീറിന്റെ പാസ്പോർട്ടിന്റെയും അഞ്ചുവർഷങ്ങൾക്ക് മുൻപ് നാട്ടിലേക്ക്പണമയച്ച രസീതിന്റെയുംകോപ്പികൾമാ ത്രമായിരുന്നുഅൻസിയുടെ കൈവശമുണ്ടായിരുന്നത്.ഓതറൈസേഷൻ ലെറ്റർ കൈപ്പറ്റി ദിവസങ്ങൾക്കു ള്ളിൽ തന്നെ സജീർ സൗദിയിൽ ഇല്ലെന്നും അഞ്ചു വർഷം മുൻപ് നാട്ടിലേക്കുമടങ്ങിയെന്നും കണ്ടെത്തി. തുടർന്ന് അൻഷാദിന്റെ നിരന്തരമായ അന്വേഷണത്തിനൊടുവിൽ സജീറിനെ മലപ്പുറത്തു നിന്ന് കണ്ടെ ത്തുകയായിരുന്നു.
സജീർ കുടുംബപരമായ ചില പ്രശ്നങ്ങൾ കാരണം ബന്ധുക്കളിൽ നിന്ന്ഒഴിഞ്ഞുനിൽക്കുകയായിരുന്നെന്നാണ് സൂചന.പ്രതി ഒറ്റയ്ക്കാണ് മോഷണം ആസൂത്രണം ചെയ്തതെന്നും നടപ്പാക്കിയതെന്നുമാണ് പൊലീസിൻ്റെ നിലവിലെ നിഗമനം. ആര്‍ഡിഒ ഓഫീസിലെ വേറേതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് ഇതിൽ പങ്കുണ്ടോ എന്നറിയാൻ ഉദ്യോഗസ്ഥനെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണസംഘം. സ്വകാര്യ ധനകാര്യസ്ഥാപനങ്ങളിൽ ശ്രീകണ്ഠൻ നായര്‍ പണയം വച്ച സ്വര്‍ണ്ണത്തിൽ നല്ലൊരു പങ്കും കുടിശ്ശിക അടയ്ക്കാത്ത കാരണം ലേലത്തിൽ വിറ്റു പോയെന്നാണ് സൂചന.

