

തിരുവനന്തപുരം. നാടിന്റെ ബഹുസ്വരത ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന തലസ്ഥാനത്ത് മതനേതാക്കൾ, വിവിധ മേഖലകളിലെ പ്രമുഖർ, മാധ്യമ സാമൂഹ്യ സാഹിത്യ സാംസ്കാരിക നേതാക്കൾ, തുടങ്ങിയവരുമായി സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സംവാദം നടത്തി. അയ്യങ്കാളി ഹാളിൽ തിരുവനന്തപുരം ജില്ലാ മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു . ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ചാന്നാങ്കര എം. പി കുഞ്ഞു ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുത്തു.
