ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിധവകൾ, നിയമപരമായി വിവാഹബന്ധം വേർപ്പെടുത്തിയവർ എന്നിവരുടെ പുനർവിവാഹത്തിന് സർക്കാർ ധനസഹായം നൽകുന്ന പദ്ധതിയാണ് മംഗല്യ. വനിതാ ശിശുവികസന വകുപ്പ് മുഖേന 2008 മുതൽ സംസ്ഥാനത്ത് നടപ്പാക്കിവരുന്ന പദ്ധതിയിലൂടെ 25,000 രൂപ ധനസഹായം നൽകും. ജില്ലാ വനിതാ ശിശുവികസന ഓഫീസർമാർക്കാണ് നിർവഹണ ചുമതല.
അപേക്ഷക ബി.പി.എൽ/ മുൻഗണനാ വിഭാഗത്തിൽപ്പെട്ടതായിരിക്കണം. ഭർത്താവിന്റെ മരണംമൂലം വിധവയാകുകയും നിയമപ്രകാരം വിവാഹ ബന്ധം വേർപെടുത്തിയത് കാരണം വിധവയ്ക്ക് സമാനമായ സാഹചര്യത്തിലുള്ള വനിതകളുമാണ് ഈ പദ്ധതിയുടെ പരിധിയിൽ വരുന്നത്.
