കോൺഗ്രസ് അവസരത്തിനായി കാത്തിരിക്കുക ആയിരുന്നു. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ കടുത്ത നടപടിയ്ക്ക് ഒരുങ്ങുകയാണ് സിപിഎം എന്നാണ് സൂചന. എസ്എഫ്ഐ നേതൃത്വത്തെ എകെജി സെന്റററിലേക്ക് വിളിച്ചു വരുത്തി. ദേശീയ പ്രസിഡന്റ് വിപി സാനുവിനെയും സംസ്ഥാന പ്രസിഡന്റ് അനുശ്രീയെയുമാണ് വിളിച്ചു വരുത്തിയത്.. ആക്രമണത്തെ എസ്എഫ്ഐ ദേശീയ സംസ്ഥാന- നേതൃത്വങ്ങൾ അപലപിച്ചു.
