ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് വി വി ക്ലിനിക്ക് ജംഗ്ഷനിൽ വീണ്ടും വലിയ കുഴി രൂപം കൊണ്ടിരിക്കുന്നു. രണ്ടു മാസം മുൻപ് ഇതേ സ്ഥലത്തിനു 10 മീറ്റർ അകലത്തിൽ വലിയൊരു കുഴിയുണ്ടായിരുന്നു. ഒരാഴ്ച മുൻപാണ് ഇപ്പോഴത്തെ കുഴിക്ക് ആരംഭമായത്. ശക്തമായ മഴയിൽ കുഴിയിൽ വെള്ളം നിറഞ്ഞു കുഴി മനസിലാക്കാനാകതെ നിരവധിഇരുചക്ര വാഹനങ്ങളാണ് കുഴിയിൽ വീണ് അപകടം ഉണ്ടാകുന്നത്.
