അമൃത് സരോവരം പദ്ധതിയുടെ പിന്തുണയിൽ ജൈവ വൈവിധ്യങ്ങളുടെ കേന്ദ്രവും ജല സ്രോതസ്സുമായ പഴഞ്ചിറക്കുളം പുനരുധാരം തുടങ്ങി.ചിറയിൻകീഴ് പഞ്ചായത്തിലെ മേൽ കടക്കാവൂരിൽ പത്തേക്കറോളം വിസ്തൃതിയിലാണ് പഴഞ്ചിറക്കുളം സ്ഥിതി ചെയ്യുന്നത്.ജില്ലയിലെ ഏറ്റവും വലിയ ശുദ്ധ ജല സ്രോതസ്സായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അമൃത സരോവർ പദ്ധതിപ്രകാരം എം.ജി.എൻ.ആർ.ഇ.ജി.എസ് വഴി ഫണ്ട് ചെലവഴിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുക.
