ടൂറിസം കേന്ദ്രമായ കോവളം തീരത്ത് ശക്തമായ തിരയടിയിൽ കനത്ത നാശനഷ്ടം.ബീച്ചിലെ നടപ്പാത പല ഭാഗത്തും തകർന്നു.നടപ്പാതയിൽ സ്ഥാപിച്ചിരുന്ന കൈവരിയുടെ ഒരുഭാഗം ശക്തമായ തിരയടിയിൽ മറിഞ്ഞു വീണു.തീരത്ത് അലാറം സ്ഥാപിച്ചിരുന്ന തൂണുകളും ഒടിഞ്ഞു വീണു.ഇന്നലെ രാവിലെ മുതൽ അനുഭവപ്പെട്ട ശക്തമായ വേലിയേറ്റം ഉച്ചയോടെ കനത്ത തിരമാലകളായി കരയിലേക്ക്ആഞ്ഞടിക്കുകയായിരുന്നു.വൈകിട്ടോടെയാണ് ബീച്ചിലെ നടപ്പാത കൈവരി മുറിഞ്ഞു വീണത്.സംഭവ സമയം നടപ്പാതയിൽ ആളുകൾ ഇല്ലാതിരുന്നത് അത്യാഹിതം ഒഴിവാക്കി.
