ശ്യാമ വർഷം121 നോടനുബന്ധിച്ച് പാറശ്ശാല മണ്ഡലം മഹിളാ മോർച്ച കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന സായാഹ്നം സംഘടിപ്പിച്ചു. എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.പരശുവയ്ക്കൽ കോയിക്കൽ കല്യണമണ്ഡപത്തിൽ വെച്ച് നടന്ന സദസ്സിൽ മഹിളമോർച്ച പാറശാല മണ്ഡലം പ്രസിഡൻ്റ് മഞ്ജു അനിയുടെ അധ്യക്ഷതയിൽ , മഹിളാ മോർച്ച മണ്ഡലം ജന. സെക്രട്ടറി ഷീജ മണി സ്വാഗതം പറഞ്ഞു..മഹിളാ മോർച്ച ജില്ലാ പ്രസിഡൻ്റ് ജയരാജീവ് സദസ്സ് ഉദ്ഘാടനം ചെയ്തു . അനുമോദന സായാഹ്നത്തിൽ ബി ജെ പി മണ്ഡലം പ്രസിഡൻ്റ് അഡ്വ. മഞ്ചവിളാകം പ്രദീപ്, പാർട്ടി ജന.സെക്രട്ടറി ശിവകല അരുവിയോട് സജി, ശ്രീജേഷ് ശ്രീ നെടിയാങ്കോട് അജയകുമാർ , ഒബിസി മോർച്ച പ്രസിഡൻ്റ് പാറശ്ശാല മഹേഷ് ,എസ് സി മോർച്ച പ്രസിഡൻ്റ് ആലത്തൂർ ഷാജി, ഓംകാർ ബിജു ,എന്നിവർ സംസാരിച്ചു. മഹിളാ മോർച്ചയുടെ ഏരിയ പ്രസിഡന്റമാർ മഹിളാ മോർച്ച വൈസ്. പ്രസിഡൻ്റും പരിപാടിയുടെ കോർഡിനേറ്ററുമായ ഗോപിക റാണി എന്നിവർ പങ്കെടുത്തു.പാറശ്ശാല മേഖല മഹിളാ മോർച്ച അധ്യക്ഷ കൃതജ്ഞത പറഞ്ഞു.

