ദൈവം സമുദായത്തിന് കനിഞ്ഞു നൽകിയ വരദാനമാണ് ചട്ടമ്പിസ്വാമിയും മന്നത് പദ്മനാഭനുമെന്നും,ഇരുവരുടെയും വഴികൾ വ്യത്യസ്തമായിരുന്നെങ്കിലും ലക്ഷ്യം ഒന്നായിരുന്നുവെന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞു.തിരുവനന്തപുരം താലൂക്ക് എൻ.എസ് .എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ കണ്ണമ്മൂലയിൽ പണികഴിപ്പിച്ച ചട്ടമ്പിസ്വാമി ജന്മസ്ഥാന മണ്ഡപത്തിന്റെയും പഠന ഗവേഷണ കേന്ദ്രത്തിന്റെയും ഉത്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
