മത്സ്യതൊഴിലാളികൾ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന മണ്ണെണ്ണയുടെ വില കേന്ദ്ര സർക്കാർ കുറയ്ക്കണമെന്ന് മത്സ്യതൊഴിലാളി യൂണിയൻ (സിഐറ്റിയു ) ആറ്റിങ്ങൽ ഏര്യാ കൺവെൻഷൻ ആവശ്യപ്പെട്ടു.
സബ്സിഡി മണ്ണെണ്ണ 102 രൂപയും സബ്സിസിഡി ഇല്ലാത്ത മണ്ണെണ്ണ 147 രൂപയുമാണ് വില.ഇതുമൂലം മത്സ്യ ബന്ധനത്തിനു പോകുവാൻ കഴിയാത്ത സ്ഥിതിയാണ്.കൺവെൻഷൻ മത്സ്യഫെഡ് ചെയർമാൻ റ്റി. മനോഹരൻ ഉദ്ഘാടനം ചെയ്തു.ആർ.ജറാൾഡ് അദ്ധ്യക്ഷത വഹിച്ചു. +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മത്സ്യ തൊഴിലാളി യൂണിയൻ സംസ്ഥാന ട്രഷറർ സി.പയസും എസ് .എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അഞ്ചുതെങ്ങ് സുരേന്ദ്രനും അനുമോദിച്ചു. കുട്ടികൾക്കുള്ള പഠനോപകരണ വിതരണത്തിൻ്റെ ഉദ്ഘാടനം വി.ലൈജുവും നിർവ്വഹിച്ചു.ബി.എൻ.സൈജുരാജ്, ജോസഫിൻ മാർട്ടിൻ ,ജെ .ലോറൻസ്, ആൻറണി ആൻ്റോ ,രാജു ജോർജ്, അന്ന മേരി ജോൺസൻ, കിരൺ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.എം.കെ.സുൾഫിക്കറെ പ്രസിഡൻ്റായും ജസ്റ്റിൻ ആൽബി, ജെ.ലോറൻസ്, സേവ്യർ, സോഫിയ, എന്നിവരെ വൈസ് പ്രസിഡൻ്റുമാരായും ആർ.ജറാൾഡിനെ സെക്രട്ടറിയായും കിരൺ ജോസഫ്, ഈശാമോൻ എന്നിവരെ ജോ. സെക്രട്ടറിമാരായും ജോസ് ചാർളിയെ ട്രഷറായും 25 അംഗ ഏര്യാ കമ്മറ്റിയെ കൺവെൻഷൻ തെരഞ്ഞെടുത്തു.


