കണിയാപുരം:എസ് ഐ ഒ ഏരിയ സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളുടെ ഭാഗമായി ഫുട്ബോൾ ടൂർണമെന്റ സംഘടിപ്പിച്ചു. എസ് ഐ ഒ വിന്റെ 40 വർഷങ്ങൾ പൂർത്തിയാകുന്നതിന്റെ ഭാഗമായി ‘ഇസ്ലാം- വിമോചനത്തിന്റെ പുതുലോക ഭാവന’ എന്ന തലക്കെട്ടിലാണ് ടൂർണമെന്റ സംഘടിപ്പിച്ചത്. മാച്ച് ടേ ടർഫിൽ സംഘടിപ്പിച്ച
ടൂർണമെന്റിൽ
4 ടീമുകൾ പങ്കെടുത്തു. കണിയാപുരം യൂണിറ്റ് ജേതാക്കളും, അണക്കപ്പിള്ള യൂണിറ്റ് റണ്ണേഴ്സ് അപ്പുമായി.ടൂർണമെന്റ അനസ് എം ബഷീർ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള ട്രോഫിയും അദേഹം വിതരണം ചെയ്തു. എസ് ഐ ഒ കണിയാപുരം ഏരിയ പ്രസിഡന്റ സാജിദ് അധ്യക്ഷത വഹിച്ചു. അംജ്ദ് റഹ്മാൻ ഫൈസൽ . അബിൻ, മുഹ്സിൻ, സുദീർ, ഷിറാസ് , ഷുഹാൻ , ഫർഹാൻ എന്നിവർ നേതൃത്വം നൽകി.




