വലിയ ഏല എൻ എസ് എസ് കരയോഗത്തിന്റെ 31-മത് വാർഷിക പൊതുയോഗം കരയോഗം പ്രസിഡന്റ് എ. പ്രഭാകരൻ പിള്ള ഭദ്ര ദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. കരയോഗം വൈസ് പ്രസിഡന്റ് ബാബു. കെ. നായർ അധ്യക്ഷത വഹിച്ചു. പൊതുയോഗത്തിൽ വച്ച് 2021-22 വർഷത്തെ മന്നം പുരസ്‌കാരം പ്രമുഖ സഹകാരിയും കിഴുവിലം സഹകരണ ബാങ്ക് പ്രസിഡന്റ്മായ എൻ. വിശ്വനാഥൻ നായർക്ക് നൽകി ആദരിച്ചു. കുട്ടികൾക്കു വിദ്യാഭ്യാസ അവാർഡുകളും ക്യാഷ് പ്രൈസ്കളും നൽകി.2021-22 വർഷത്തെ കരയോഗവക കണക്കുകൾ അവതരിപ്പിച്ചു പാസാക്കി. ജെ. രമേശൻ നായർ, എൻ. സന്തോഷ് കുമാർ, വനിത സമാജം പ്രസിഡന്റ് ബി. എസ്. മിനി കൃഷ്ണൻ എന്നിവർ സംസാരിച്ചു.




