പാക്കറ്റ് ഉൽപ്പന്നങ്ങൾക്ക് അഞ്ചു ശതമാനം ജി.എസ്.ടി ഏർപ്പെടുത്തിയതോടെ സപ്ലൈകോ വഴി സബ്സിഡിയോടെ വിൽക്കുന്ന 13 ഉല്പന്നങ്ങൾക്കും വിലകൂടും.സപ്ലൈകോ അവശ്യ വസ്തുക്കൾ കൂടുതലും വിൽക്കുന്നത് അരക്കിലോ ഒരുകിലോ പാക്കറ്റുകളിലാണ്.ധാന്യങ്ങളിൽ മിക്കതും പാക്കറ്റിലാണ്.ഇതോടെ 25 കിലോയിൽ താഴെയുള്ള പാക്കറ്റിന് ബാധകമായ അഞ്ചുശതമാനം ചരക്ക്-സേവന നികുതി ഈ ഉൽപ്പന്നങ്ങൾക്ക് ബാധകമാവും.അരിക്കും പയറിനുമെല്ലാം ഇത് ബാധകമാകും.ജി.എസ്.ടി ഭാരം കൂടി സർക്കാർ ഏറ്റെടുത്ത് വിൽപ്പന തുടരുന്നത് വാൻ സാമ്പത്തിക ബാധ്യതയാണ് വരുത്തുക.
