ആറ്റിങ്ങൽ :- എസ്. എസ് ഹരിഹരയ്യർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഗേൾസ് ഹൈസ്കൂളിൽ വെച്ച് നടന്ന ആറ്റിങ്ങൽ കെ. മോഹൻലാൽ രചിച്ച സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചരിത്ര പുസ്തകത്തിന്റെ മൂന്നു കോപ്പി സ്കൂൾ ഹെഡ് മിസ്ട്രസ് കവിതയ്ക്ക് ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. വി. എസ് അജിത് കുമാർ സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ വെച്ച് കൈമാറുകയുണ്ടായി.1721 ൽ ആറ്റിങ്ങൽ നടന്ന ഇന്ത്യയിലെ ആദ്യ സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിക്കുന്ന ആറ്റിങ്ങൽ കലാപവും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട സമര പോരാട്ടങ്ങളും സമരത്തിന് നേതൃത്വം കൊടുത്ത നേതാക്കളെ കുറിച്ചും വിശദമായി പ്രതിപാദിക്കുന്നതാണ് പുസ്തകം വരും തലമുറക്ക് വിജ്ഞാനം പകരുന്ന ഈ പുസ്തകം വരും തലമുറയിൽ പെട്ടവർ അവശ്യം അറിഞ്ഞിരിക്കേണ്ടതാണെന്ന് അജിത് കുമാർ സൂചിപ്പിച്ചു.
ചടങ്ങിൽ ആറ്റിങ്ങൽ സതീഷ്, എസ്. ശ്രീരംഗൻ, സ്റ്റാഫ് സെക്രട്ടറി സഫീനാ ബീവി, അദ്ധ്യാപക -അനദ്ധ്യാപക സുഹൃത്തുക്കൾ വിദ്യാർത്ഥിനികൾ എന്നിവർ പങ്കെടുത്തു.
