ബാലരാമപുരം പൊലീസാണ് ഇത്തരത്തിൽ റോഡിൽ പാർക്ക് ചെയ്യുന്ന വാഹനത്തിൽ പെറ്റി നോട്ടീസ് ഓടിക്കുന്നത്.പാർക്കിംഗ് നിരോധിത മേഖല തിരിച്ചറിയാൻ ബോർഡ് സ്ഥാപിച്ച ശേഷം പിഴ ചുമത്തണമെന്ന ആവശ്യം ശക്തമാണ്.മുൻപ് ഇത്തരത്തിൽ വിഴിഞ്ഞം റോഡിൽ പിഴ ഈടാക്കിയതിൽ പ്രതിഷേധമുയർന്നതോടെ താൽക്കാലികമായി നിർത്തിവച്ച നടപടിയാണ് ഇപ്പോൾ പുനരാരംഭിച്ചത്.
