മംഗലപുരം തോന്നയ്ക്കൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഗണിതശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം തികച്ചും വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെ നടന്നു. പട്ടം ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഗണിത അധ്യാപകനും കവിയും ആയ കുന്നത്തൂർ.ജെ. പ്രകാശ് നിർവഹിച്ചു. രാവിലെ ഗണിത പതാക ഉയർത്തൽ സ്കൂൾ പ്രഥമ അധ്യാപകൻ സുജിത്ത് എസ് നിർവഹിച്ചു.തുടർന്ന് ക്ലബ്ബിന്റെ ഉദ്ഘാടനം ഭദ്രദീപം കൊളുത്തി നിർവഹിക്കപ്പെട്ടു. ഗണിത പ്രാർത്ഥന, ഓരോ ക്ലാസിന്റെയും ഗണിത മാഗസിന്റെ പ്രകാശനം എന്നിവയും നടന്നു.
സ്കൂൾ പരിസരത്ത് വൃക്ഷത്തെ നടുകയും ചെയ്തു.കുട്ടികളുടെ കലാപരിപാടികൾ തുടർന്ന് ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ബീനാ ബീഗം, പ്രഥമ അദ്ധ്യാപകൻ സുജിത്ത്, സീനിയർ അസിസ്റ്റൻറ് തങ്കമണി,സ്റ്റാഫ് സെക്രട്ടറി സന്തോഷ് തോന്നയ്ക്കൽ,രേഖ പിജി,ജാസ്മിൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ക്ലബ്ബ് കൺവീനവർ ശാലിനി നന്ദി രേഖപ്പെടുത്തി
