കഴിഞ്ഞ മാസം സ്കൂളിൽ ഒരു പരിപാടി ഉത്ഘാടനം ചെയ്യുന്നതിനായി എത്തിച്ചേർന്ന രാജീവ് ഗാന്ധി കൽച്ചറൽ ഫോറം പ്രസിഡൻ്റ് അഡ്വ. എസ് കൃഷ്ണകുമാറിനോട്, തോന്നയ്ക്കൽ ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും, അധ്യാപകരും നടത്തിയ അഭ്യർത്ഥന കണക്കിലെടുത്ത് നടത്തിയ ഇടപെടലിനെ തുടർന്ന് ഐ.ഡി.ബി.ഐ ബാങ്കിൻ്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് സ്കൂളിലേക്ക് ലഭിച്ച മൂന്ന് ലാപ്ടോപ്പുകൾ മുൻ കേരള യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് അംഗവും, ഫോറം പ്രസിഡൻ്റുമായ അഡ്വ. എസ്. കൃഷ്ണകുമാർ സ്കൂൾ അധികൃതർക്ക് കൈമാറി. സ്കൂളിലെ കംപ്യൂട്ടറുകളുടെ കുറവ് സംബന്ധിച്ച് സഹായം അഭ്യർത്ഥിച്ച് സ്കൂൾ വിദ്യാർത്ഥിനിയുടെ കത്ത് മനോരമ പത്രത്തിലൂടെ കണ്ടത് ഹൃദയത്തെ വല്ലാതെ ഉലച്ചതായും, അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു പരിശ്രമം താൻ നടത്തിയത് എന്നും പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡൻ്റ് മധുസുദനൻ നായർ അദ്ധ്യക്ഷത വഹിച്ചു. മിനി ജയചന്ദ്രൻ, ബാങ്ക് അസി. റീജനൽ മാനേജർ സജിത്ത് നായർ, ഉദയകുമാരി, എ.ആർ നിസാർ, സൈജു .ജെ, സ്കൂൾ പ്രിൻസിപ്പാൾ, ഹെഡ് മാസ്റ്റർ, എസ്.കെ സുജി, കബീർ തടത്തിൽ, കടക്കാവൂർ അശോകൻ തുടങ്ങിയവർ സംസാരിച്ചു.



