10,+2, ഡിഗ്രി,മെഡിക്കൽ, സ്പോർട്സ് എന്നീ നിലകളിൽ പ്രതിഭ തെളിയിച്ച പെരുമാതുറ വിദ്യാർത്ഥികളെ എഡ്യൂസ്പോട്ട് പെരുമാതുറ ആദരിച്ചു. ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ മുരളി ഉദ്ഘാടനം ചെയ്തു. എഡ്യൂസ്പോട്ട് ട്രഷറർ ഷഹീൻ അധ്യക്ഷത വഹിച്ചു. അവാർഡ് ദാനത്തോടൊപ്പം ആശംസകൾ അറിയിച്ചുകൊണ്ട് പ്രശസ്ത എഴുത്തുകാരനും സഞ്ചാരിയും യുഎഇയുടെ യൂത്ത് ട്രാവൽ അംബാസിഡറുമായ അഷ്കർ കബീർ, ഒറ്റപ്പന വാർഡ് മെമ്പർ അൻസിൽ അൻസാരി, എഡ്യൂസ്പോട്ട് അഡ്വൈസറി കൗൺസിൽ അംഗങ്ങളായ ഗാന്ധിയൻ ഉമ്മർ സാർ, അജിത് മാടമ്പിള, വിദ്യാർത്ഥി പ്രതിനിധി ജിസ്ന എന്നിവർ സംസാരിച്ചു. എഡ്യൂസ്പോട്ട് പ്രൊജക്റ്റ് കോർഡിനേറ്റർ അഹ്മദ് സാജിദ് സ്വാഗതം ആശംസിച്ച പ്രോഗ്രാമിൽ എഡ്യൂസ്പോട്ട് അഡ്മിനിസ്ട്രേറ്റ് കൗൺസിൽ അംഗമായ അർഷദ് നന്ദി അറിയിച്ചു.

