അറുപത്തെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.സൂര്യയും അജയ് ദേവ്ഗണും മികച്ച നടന്മാരായപ്പോൾ സൂരറൈ പോട്രിലെ അഭിനയത്തിലൂടെ അപർണ ബാലമുരളി മികച്ച നടിയായി. ബിജു മേനോന് സഹനടനല്ല പുരസ്കാരം കരസ്ഥമാക്കി.അയ്യപ്പനും കോശിയു’മാണ് ബിജു മേനോനെ മികച്ച സഹനടനാക്കിയത്. നഞ്ചിയമ്മയാണ് മികച്ച പിന്നണി ഗായിക. അയ്യപ്പനും കോശിയും സംവിധാനം ചെയ്ത അന്തരിച്ച സംവിധായകന് സച്ചി മികച്ച സംവിധായകന്. മികച്ച സംഘട്ടനത്തിനു മാഫിയ ശശി അടക്കം നാല് അവര്‍ഡുകള്‍ അയ്യപ്പനും കോശിയും നേടി. ‘തനാജി’യിലെ അഭിനയമാണ് അജയ് ദേവ്ഗനെ മികച്ച നടനാക്കിയത്. ‘സൂരറൈ പോട്രി’ലെ അഭിനയം സൂര്യയേയും മികച്ച നടനാക്കി . മികച്ച സംഗീത സംവിധായകന്- ജി.വി പ്രകാശ് കുമാര്‍ (സൂരറൈ പോട്ര്), മികച്ച മലയാളം സിനിമ- ‘തിങ്കളാഴ്ച നിശ്ചയം’. ഛായാഗ്രാഹണം- നിഖില്‍ എസ് പ്രവീണ്‍ (ശബ്ദിക്കുന്ന കലപ്പ). മികച്ച പുസ്തകം- അനൂപ് രാമകൃഷ്ണന് (എംടി: അനുഭവങ്ങളുടെ പുസ്തകം). മികച്ച വിദ്യാഭ്യാസ ചിത്രം- ‘ഡ്രീമിംഗ് ഓഫ് വേര്‍ഡ്സ്’ (നന്ദന്). മികച്ച വിവരണം -ശോഭ തരൂര്‍ ശ്രീനിവാസന്. മലയാള ചിത്രം ‘വാങ്കി’ന് പ്രത്യേക പരാമര്‍ശവും ലഭിച്ചു.
