കുമാരനാശാൻ്റെ നൂറ്റിയമ്പതാം ജന്മവാർഷികാത്തൊടനുബന്ധിച്ച് തോന്നയ്ക്കലിൽ നിർമാണം പൂർത്തിയാക്കിയ കാവ്യാശില്പത്തിൻ്റെ ഉത്ഘാടനം മുഖ്യ മന്ത്രി നിർവഹിക്കും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്യ്ത കാവ്യാശില്പത്തിൻ്റെ ഉത്ഘാടനമാണ് വൈകിട്ട് 3.30 ന് തോന്നയ്ക്കൽ ആശാൻ സ്മാരകത്തിഇൽ
മുഖ്യമന്ത്രി പിണറായി വിജയന് നിർവഹിക്കുന്നത്. മുഖ്യ മന്ത്രിയുടെ വരവ് പ്രമാണിച്ചു വൻ സുരക്ഷാ സന്നാഹമാണ് പോലീസ് ഏർപ്പെടുത്തിയിട്ടുള്ളത് .

സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ റൂറൽ എസ്.പി ഡോ ദിവ്യ ഗോപിനാഥ് , അഡീഷണൽ എസ്.പി സുൽഫിക്കർ, ആറ്റിങ്ങൽ DySP സുനീഷ് ബാബു, സ്പെഷ്യൽ ബ്രഞ്ച് DySP പ്രശാന്ത് മംഗലപുരം സി ഐ
എച്ച്.എൽ.സജീഷ് എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി എത്തുന്ന വേദിയും പരിസര പ്രദേശങ്ങളും പരിശോധന നടത്തി.
തോന്നയ്ക്കലിലെ ആശാൻ സ്മാരകത്തിൽ
കുമാരനാശാന്റെ കവിതകളിലെ കഥാപാത്രങ്ങളെ കോർത്തിണക്കി പണിത, കാവ്യശില്പത്തിന്റെ അനാച്ഛാദനമാണ് മുഖ്യമന്ത്രി ഇന്ന് നിർവഹിക്കുന്നത്.

നീണ്ട 25 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കാനായി രൂപകല്പന ചെയ്ത കാവ്യശില്പം ഇന്ന് നാടിനായി മുഖ്യമന്ത്രി സമർപ്പിക്കുന്നത്.
ഉദ്ഘാടന ചടങ്ങിലെ സുരക്ഷ കാരണങ്ങൾ മുൻനിർത്തി ഇന്ന് ഉച്ചക്ക് രണ്ടര മണി വരെ മാത്രമെ പൊതുജനങ്ങൾക്ക് സമ്മേളന നഗരിയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു.

സാംസ്കാരിക മന്ത്രി വി.എൻ വാസവൻ, എം. എൽ. എ മാരായ കടകംപള്ളി സുരേന്ദ്രൻ, വി. ശശി,
അടൂർ പ്രകാശ് എം. പി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
സ്വർണക്കള്ളക്കടത്ത് ആരോപണംഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധങൾക്ക് സാദ്ധ്യതയുള്ളതിനാൽ സുരക്ഷയുടെ കാര്യത്തിൽ അതീവ ജാഗ്രതയാണ് ഉദ്ഘാടന നഗരിയിലും പുറത്തും പോലീസ് ഒരുക്കിയിട്ടുള്ളത്
