എംപ്ലോയിസ് യൂണിയന്റെ ആഭിമുഖ്യത്തിൽ ഇന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്താനാണ് യൂണിയൻ തീരുമാനിച്ചിരുന്നത് .എന്നാൽ പ്രധാനപ്പെട്ട ആവശ്യങ്ങളിൽ ഒന്നായ പെർഫോമൻസ് അപ്രൈസൽ സ്കോർ 40% ആയി സർക്കാർ അംഗീകരിക്കയുണ്ടായി. നേരത്തേ 55% അതുപോലെതന്നെ സ്വയം വിലയിരുത്താനുള്ള അവകാശവും അഭിപ്രായസ്വാതന്ത്ര്യവും പെർഫോമൻസ് അപ്രൈസലിൽ അനുവദിക്കണമെന്ന് ആവശ്യവും സർക്കാർ അംഗീകരിച്ചു. ആയതിന്റെ അടിസ്ഥാനത്തിൽ സർക്കാർ അംഗീകരിക്കുകയും അനുകൂലമായ ഉത്തരവ് ഉണ്ടാവുകയും ചെയ്തു. അതോടൊപ്പം തന്നെ മറ്റു ആവശ്യങ്ങൾ ചർച്ച ചെയ്യാമെന്ന ബഹുമന്ത്രിയുടെ ഉറപ്പിന്മേൽ യൂണിയൻ ആവശ്യങ്ങൾ പരിഗണിച്ച LDF സർക്കാരിനും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിക്കും അഭിവാദ്യം അർപ്പിച്ച് പ്രകടനം നടത്തി.
നിലവിലെ അപ്രൈസൽ പൂർണ്ണമായും യോജിപ്പില്ല എങ്കിലും നിലനിന്നിരുന്ന മാമൂലുകൾ പൊട്ടിച്ചെറിഞ്ഞുകൊണ്ട് ജീവനക്കാരുടെ തൊഴിൽ മഹത്വം തിരിച്ചറിഞ്ഞ് ഇത്തരത്തിലുള്ള അപ്രൈസുകൾ കൊണ്ടുവന്ന് ജീവനക്കാരുടെ ജോലി സ്ഥിരതയ്ക്ക് അല്പം എങ്കിലും ഉറപ്പു നൽകുന്ന സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുകയാണ് ഇത് ചരിത്രപരമായിട്ടുള്ള ഒരു തീരുമാനമാണ്. ഇതിന് സഹായിച്ച പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്റെ തീരുമാനത്തിന് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറി മാറിവരുന്ന സ്ഥിതിക്ക് ജീവനക്കാരെ രാഷ്ട്രീയ വിരോധത്താൽ പിരിച്ചുവിടുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തുവാൻ കൂടിയാണിത്. യൂണിയന്റെ വിജയമായി ജീവനക്കാരുടെ കൂട്ടായ്മയുടെ വിജയകരമായി ഇതിനെ കരുതുന്നു.
എസ്.സി/ എസ് ടി സംവരണ വിഷയവുമായി ബന്ധപ്പെട്ട് ജോലി നഷ്ടപ്പെടും എന്ന അവസ്ഥയിൽ നിൽക്കുന്ന ജീവനക്കാരെ സംരക്ഷിക്കണം. എൻ.ഐ.സിയുടെ നിയന്ത്രണത്തിലുള്ള എം.ഐ.എസ് സംവിധാനത്തിലെ തെറ്റുകുറ്റങ്ങളും പിഴവുകളും പരിഹരിക്കുക,ലീവ് സറണ്ടർ ആനുകൂല്യം പുനസ്ഥാപിക്കുക, ക്യാഷ്വൽലീവ് 20 ആക്കി വർദ്ധിപ്പിക്കുക,തൊഴിലാളികൾക്കായി രൂപീകരിച്ച ക്ഷേമനിധിയിൽ ജീവനക്കാരെ കൂടി ഉൾപ്പെടുത്തുന്നതിനാവശ്യമായ റൂൾ രൂപീകരിക്കുക, ESI, PF അടക്കമുള്ള സാമൂഹ്യ സുരക്ഷ അനുവദിക്കുക.
2.6 കോടി രൂപ ചിലവഴിക്കാൻ നിലവിൽ 4 ജീവനക്കാരെയാണ് നിശ്ചയിച്ചിരിക്കുന്നത് എന്നാൽ പല പഞ്ചായത്തുകളിലും പത്തും പന്ത്രണ്ടും കോടി രൂപ ചെലവഴിക്കുന്നുണ്ട് ആറുകോടി ചെലവഴിക്കുന്ന പഞ്ചായത്തുകൾ അധികമായി ഓരോ ഓവർസിയർടേയും അക്കൗണ്ടറിന്റെയും തസ്തിക സൃഷ്ടിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഇനിയും നേടിയെടുക്കേണ്ടതുണ്ട് എന്ന് യൂണിയൻ അറിയിച്ചു.
യോഗത്തിൽ കേരള സംസ്ഥാന എൻ ആർ ഇ ജി എംപ്ലോയിസ് യൂണിയൻ CITU സംസ്ഥാന സെകട്ടറി മനോജ് പി നാരായണൻ സ്വാഗതം ആശംസിച്ചു പ്രസിഡന്റ എസ് ജദിൻ ചന്ദ് അദ്ധ്യക്ഷത വഹിച്ചു. CITU സംസ്ഥാന സെക്രട്ടറി ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
CITU സംസ്ഥാനകമ്മിറ്റി അംഗം സ: കല്ലറ മധു , ബിനു ആലപ്പുഴ, സരിത കണ്ണൂർ എന്നിവർ സംസാരിച്ചു
