സംസ്ഥാനത്തിൽ അർബൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം 12 മണിക്കൂറാക്കുന്ന ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനമായി തിരുവനന്തപുരം നഗരസഭ മാറിയെന്ന് മേയർ ആര്യ രാജേന്ദ്രൻ. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് മേയർ ഇക്കാര്യം അറിയിച്ചത്. ഒന്നാമത് നമ്മൾ തന്നെ എന്ന ക്യാപ്ഷനോടെയാണ് മേയർ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. നഗരസഭയുടെ കീഴിലുള്ള 14 അര്‍ബൻ പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ 14 ഡോക്ടര്‍മാര്‍, 19 നഴ്സുമാര്‍, 14 ഫാര്‍മസിസ്റ്റുകള്‍ എന്നിവരെ നിയമിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.കേരളത്തില്‍ അർബൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുന്ന ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനമായി തിരുവനന്തപുരം നഗരസഭ. നഗരസഭയ്ക്ക് കീഴിലുള്ള ഹെല്‍ത്ത് സെന്ററുകളുടെ പ്രവര്‍ത്തനം 2022 ഓഗസ്റ്റ് 1 മുതല്‍ 12 മണിക്കൂറാവുകയാണ്. രാവിലെ 8 മണി മുതല്‍ രാത്രി 8 മണിവരെയാണ് ഹെൽത്ത് സെന്ററുകൾ പ്രവർത്തിക്കുക.നഗരസഭയുടെ 20 ഇന കര്‍മ്മപരിപാടിയുടെ ഭാഗമായി നഗരപരിധിയിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതിയ്ക്ക് രൂപം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി നഗരസഭയുടെ കീഴിലുള്ള 14 അര്‍ബൻ പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ 14 ഡോക്ടര്‍മാര്‍, 19 നഴ്സുമാര്‍, 14 ഫാര്‍മസിസ്റ്റുകള്‍ എന്നിവരെ നിയമിച്ചു. കൂടാതെ ആരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കി വരുകയാണ്. ജീവനക്കാരുടെ എണ്ണവും, സൗകര്യങ്ങളും വര്‍ദ്ധിക്കുന്നതിലൂടെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സുഗമമാകുകയും രോഗികള്‍ക്ക് ഏറെ ഗുണകരമാവുകയും ചെയ്യും.
