മദ്യം കുടിപ്പിച്ചു,വൈദ്യുതാഘാതം ഏൽപ്പിച്ചു; നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു

മദ്യം കുടിപ്പിച്ചു,വൈദ്യുതാഘാതം ഏൽപ്പിച്ചു; നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു

മദ്യം കുടിപ്പിച്ചശേഷം യുവാവിന്റെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്ത്. വാഴമുട്ടം മഞ്ചുനിവാസിൽ മന്മദനെയാണ് മൂന്ന് യുവാക്കൾ ചേർന്ന് മർദ്ദിച്ചത്. സംഭവത്തിൽ ഫിറോസ്, സജീർ, മനു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ലം പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതികളുടെ വീടിന് സമീപത്തെ പറമ്പിൽ മന്മദൻ വീട്ടിലെ മാലിന്യങ്ങൾ കൊണ്ട് ഇടുമായിരുന്നു. ഇത് യുവാക്കൾ വിലക്കി എങ്കിലും ഇയാള്‍ ഇത് തുടര്‍ന്ന് വരികയായിരുന്നു. ഇതിൽ പ്രകോപിതരായ യുവാക്കൾ മന്മദനുമായി വഴക്ക് ഇട്ടിരുന്നു. പിന്നാലെ വഴക്ക് അവസാനിപ്പിക്കാനെന്ന പേരില്‍ മൂന്ന് പേരും ചേർന്ന് മന്മദന്റെ വീട്ടിൽ എത്തി. ഫിറോസിന്റെ ജീപ്പിൽ കയറ്റി ഇയാളെ മനുവിന്റെ കുളത്തൂരിലെ ഫ്‌ളാറ്റിൽ എത്തിച്ചു. തുടർന്ന് ഭീഷണിപ്പെടുത്തി മർദ്ദിച്ച് അവശനാക്കിയ ശേഷം കയ്യിൽ വൈദ്യുതാഘാതം ഏൽപ്പിച്ചു. കട്ടിലിൽ കിടന്നിരുന്ന ഇയാളുടെ നഗ്നചിത്രങ്ങൾ പ്രതികൾ പകർത്തി സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു. സംഭവത്തിന് ശേഷം ഇയാളെ പ്രതികൾ തിരികെ വീട്ടിൽ എത്തിച്ചു. പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചു. പ്രതികൾക്കെതിരെ വധശ്രമത്തിനും സമൂഹമാദ്ധ്യമങ്ങളിൽ യുവാവിന്റെ ചിത്രം പ്രചരിപ്പിച്ചതിനും പോലീസ് കേസെടുത്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *