കോട്ടൺഹിൽ സ്കൂളിലെ പ്രിൻസിപ്പൽ ഹെഡ് മാസ്റ്റർ വിൻസന്റിനെ മാറ്റി.അധ്യാപകരുടെയും സ്കൂൾ മാനേജ്മെൻറ് കമ്മറ്റിയുടെയും പരാതിയെ തുടർന്നാണ് മാറ്റം.പി.എം.ജി സിറ്റി സ്കൂളിലെ ഹെഡ്മിസ്ട്രെസ്സ് ആയ പി.വി ഷാമിക്കാണ് പുതിയ ചുമതല.കുളത്തൂപ്പുഴ ഗവ.എച്ച് എസ്സിലേക്കാണ് വിൻസെന്റിനെ മാറ്റിയത്.ഇന്നലെ രാവിലെയാണ് വിൻസന്റിനെ പ്രിൻസിപ്പൽ ഹെഡ് മാസ്റ്റർ സ്ഥാനത്തു നിന്നും മാറ്റിയതായി ഉത്തരവ് പുറത്തിറങ്ങുന്നത്.പിന്നാലെ ഉച്ചയോടെ ഷാമി ചുമതലയേറ്റു.

Posted inWeb Desk
