30തോളം നമ്പറുകള്‍ ബ്ലോക്ക് ചെയ്തു; പിറകെ നടന്ന് വല്ലാതെ കഷ്ടപ്പെടുത്തി

30തോളം നമ്പറുകള്‍ ബ്ലോക്ക് ചെയ്തു; പിറകെ നടന്ന് വല്ലാതെ കഷ്ടപ്പെടുത്തി

‘ആറാട്ട്’ സിനിമയുമായി ബന്ധപ്പെട്ട് തിയേറ്ററിന് മുന്നില്‍ അഭിപ്രായം പറഞ്ഞ് സൈബര്‍ ഇടങ്ങളില്‍ വൈറലായ യുവാവ് തന്നെ പിറകെ നടന്ന് വല്ലാതെ കഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് നിത്യ മേനോന്‍. ഒരു സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു നിത്യയുടെ പ്രതികരണം. നിത്യ മേനോനെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും നിത്യയോട് പ്രണയമാണെന്നും ഇയാള്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. മാത്രവുമല്ല, നിത്യ മേനോനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഇയാള്‍ ഫെയ്‌സ്ബുക്ക് കുറിപ്പുകളും പങ്കുവച്ചിരുന്നു. പുള്ളി പറയുന്നത് കേട്ടിട്ട് വിശ്വസിച്ചാല്‍ നമ്മളാണ് മണ്ടന്‍മാരാകുന്നത്. കുറേ വര്‍ഷങ്ങളായി അയാള്‍ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. പക്ഷെ, പബ്ലിക്ക് ആയി വന്നപ്പോ ഞെട്ടിപ്പോയി. ശരിക്കും ഞാനായത് കൊണ്ടാണ്. എനിക്കതില്‍ ഇടപെടാന്‍ പറ്റില്ല. എല്ലാവരും പറഞ്ഞു പരാതി കൊടുക്കാന്‍. അമ്മയെയും അച്ഛനെയും വരെ വിളിച്ചു. അവര്‍ ആരോടും വഴക്ക് ഉണ്ടാക്കുന്നവരല്ല. പക്ഷെ, അവർക്കു പോലും ദേഷ്യപ്പെട്ട് സംസാരിക്കേണ്ടി വന്നിട്ടുണ്ട്. അമ്മയ്ക്ക് കീമോ കഴിഞ്ഞിരിക്കുന്ന സമയത്തു പോലും ഇയാള്‍ വിളിച്ചു ബുദ്ധിമുട്ടിച്ചു.

നിരവധി നമ്പരുകള്‍ അത് കൊണ്ട് ബ്ലോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. മുപ്പതോളം നമ്പറുകള്‍ ബ്ലോക്ക് ചെയ്തു. ഫോണ്‍ വിളിച്ച് ഇയാളാണെന്ന് പറഞ്ഞാല്‍ സംസാരിക്കാതെ കട്ട് ചെയ്യും. ഒരു വഴിയുമില്ല മറ്റെന്ത് ചെയ്യാനാണ്. ഞാനുമായി പരിചയമുള്ള ഒരുപാട് പേരെ വിളിച്ചിട്ടുണ്ട്. പോലീസില്‍ പരാതി കൊടുക്കാന്‍ പലരും നിര്‍ബന്ധിച്ചു. അയാളെ കുറിച്ച് പ്രാര്‍ഥിക്കാന്‍ മാത്രമെ പറ്റു. എന്തോ ഒരു പ്രശ്‌നമുണ്ടെന്ന് തോന്നുന്നു- നിത്യ മേനോന്‍ പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *