അഭിമാന വിജയം നേടിയ നാട്ടിലെ മക്കൾക്ക് കരിച്ചാറ നന്മ അവാർഡുകൾ വിതരണം ചെയ്തു.

അഭിമാന വിജയം നേടിയ നാട്ടിലെ മക്കൾക്ക് കരിച്ചാറ നന്മ അവാർഡുകൾ വിതരണം ചെയ്തു.


കരിച്ചാറയിലെയും പരിസരപ്രദേശത്തെയും സുമനസ്സുകളുടെ കൂട്ടായ്മയായ നന്മ കരിച്ചാറ എന്ന ജീവകാരുണ്യസംഘടന രണ്ടാം വാർഷികത്തോടനുബന്ധിച്ച്‌ പഠനത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ക്യാഷ് അവാർഡും മൊമന്റോയും നൽകി ആദരിച്ചു.
നിർമ്മിച്ചുവെച്ച പാതകളിലൂടെയല്ലാതെ സ്വയം വഴികൾ വെട്ടിതെളിയിച്ചും ജീവിതത്തിൽ മുന്നേറണമെന്ന് അവാർഡ് വിതരണം ഉൽഘാടനം ചെയ്ത മുൻ ഡി. ജി. പി. ഋഷിരാജ് സിംഗ് നിറഞ്ഞ സദസ്സിനോട്‌ ഉത്ബോധിപ്പിച്ചു.സമിതി ഉപദേശക ബോർഡ് ചെയർമാൻ അഡ്വ.സിറാജ്ദീന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ അഡ്വക്കേറ്റ് കെ.എച്ച്.എം.മുനീർ ആമുഖപ്രഭാഷണം നടത്തി.നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി പ്രൊ ചാൻസിലർ ഫൈസൽ ഖാൻ, മറിമായം ഫെയിം റിയാസ് നർമ്മകല, അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിലയം ഹരി,പ്രമുഖ കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ, നന്മ പ്രസിഡന്റ്‌ എ.ഫൈസൽ, കൺവീനർ എ.കെ.ഷാജി,അൽ ഫാസ് ഗ്രൂപ്പ്‌ മാനേജിങ് ഡയറക്ടർ ഷിബു അബുബക്കർ, വാർഡ്‌ മെമ്പർ ബി.മുരളി, നന്മ സെക്രട്ടറി റസീഫ്, നാദിർ ഷാ എന്നിവർ പ്രസംഗിച്ചു. എ.വി.സുൽഫിക്കർ, അയ്യുബ് ഖാൻ, ഫാറൂഖ് തോട്ടിൻകര, നിസ്‌താർ മണപ്പുറം, അഷ്‌റഫ്‌.എ.ആർ, എം.പി.നിസാറുദീൻ, സജീ മണക്കാട്ടിൽ, ഷംനാദ് ചിറ്റുപറമ്പ്, അഷ്‌റഫ്‌ റോയൽ, ഷംനാദ് വരിക്കുമുക്ക്, അക്ബർ, ജസീം, മനാഫ് മണപ്പുറം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിദ്യകൾക്കുള്ള അവാർഡുകൾക്ക് പുറമെ വിദ്യാർത്ഥിനികൾക്ക് സൈക്കിൾ വിതരണം, വിവിധ സ്കൂളുകളിലെ അധ്യാപകരെ ആദരിക്കൽ എന്നീ ചടങ്ങുകളും സമ്മേളനത്തിൽ നിർവഹിക്കപ്പെട്ടു.കരിച്ചാറ ഗവണ്മെന്റ് ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.ലീമ ദീപക്കിനും, മികച്ച ഗായികക്കുള്ള വിവിധ അവാർഡുകൾ ലഭിച്ച വെഞ്ഞാറമൂട് അവനിക്കും ഉപഹാരങ്ങൾ നൽകി ആദരിച്ചു. ജനപങ്കാളിത്വംകൊണ്ട് ശ്രദ്ധേയമായ നന്മ കരിച്ചാറയുടെ വാർഷികാഘോഷ പരിപാടിയുടെ ഇടവേളകളിൽ ഷെമീർ കണിയാപുരം ആലപിച്ച ഗാനങ്ങൾ സദസ്സിന് ഹരം നൽകി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *