കോണ്‍ക്രീറ്റ് മിക്‌സര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു, പാതയോരത്തെ വീട് തകര്‍ന്നു

കോണ്‍ക്രീറ്റ് മിക്‌സര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു, പാതയോരത്തെ വീട് തകര്‍ന്നു

കോണ്‍ക്രീറ്റ് മിശ്രിതവുമായി വന്ന റെഡിമിക്‌സ് ലോറി കയറ്റംകയറുന്നതിനിടെ പിന്നിലേക്കുരുണ്ട് പാതയോരത്തെ വീട്ടിലേക്കു മറിഞ്ഞു. വീട് ഭാഗികമായി തകര്‍ന്ന് ബലക്ഷയമുണ്ടായി. സംഭവസമയം ഉള്ളിലുണ്ടായിരുന്ന വീട്ടമ്മ പൂജാമുറിയിലേക്ക് ഓടിമാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മറിഞ്ഞ ലോറിയുടെ ഡ്രൈവര്‍ക്കും പരിക്കില്ല. വീടിന്റെ മുന്‍ഭാഗത്തെ ഭിത്തിയും കോണ്‍ക്രീറ്റ് ഷെയ്ഡും ഉള്‍പ്പെടെ തകര്‍ത്ത് ലോറി വീട്ടിനുള്ളിലേക്ക് പതിച്ചനിലയിലാണ്. അപകടത്തെത്തുടര്‍ന്ന് ലോറിയിലുണ്ടായിരുന്ന കോണ്‍ക്രീറ്റ് മിശ്രിതം വീട്ടുപരിസരമാകെ വ്യാപിച്ചു.മൈലം-കുരാ പാതയില്‍ കുരാ വായനശാല ജങ്ഷനിലെ അങ്കണവാടിക്കുസമീപം ആയിരുന്നു അപകടം.അഖില്‍ഭവനില്‍ രാമചന്ദ്രന്‍ പിള്ളയുടെ വീടാണ് തകര്‍ന്നത്. അപകടസമയം വീട്ടിലുണ്ടായിരുന്ന രാമചന്ദ്രന്‍ പിള്ളയുടെ ഭാര്യ ഗിരിജയാണ് പരിക്കേല്‍ക്കാതെ രക്ഷപെട്ടത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *