മതരഹിതരായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ മേഖലയിൽ സംവരണം നൽകണമെന്ന ആവശ്യത്തിൽ നയം രൂപീകരിക്കുന്ന കാര്യം പരിഗണിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കുള്ള സംവരണപരിധിയിൽ തങ്ങളെയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് മതരഹിതരായ ഏതാനും വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് വി ജി അരുണിന്റെ ഇടക്കാല ഉത്തരവ്.

Posted inWeb Desk
