മംഗലപുരം സൊല്യൂഷൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ സംഘടിപ്പിക്കുന്ന സൗജന്യ മൊട്ടിവേഷൻ – ബോധവത്കരണ ക്ലാസ്സുകൾ ഓഗസ്റ്റ് 21 ന് മംഗലപുരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. രണ്ട് വർഷത്തിലേറെ നീണ്ടു നിന്ന കോവിഡ്കാല പ്രതിസന്ധികൾ കടന്നെത്തിയ കുട്ടികളെ കർമ്മോൽസുകരാക്കുന്നതിനാണ് മോട്ടിവേഷൻ ക്ലാസുകൾ സംഘടിപ്പിക്കുന്നത്. 21 ന് രാവിലെ 9 മുതൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സനും, നിർഭയ സംസ്ഥാന മുൻ പ്രൊജക്റ്റ് ഓഫീസറും ആയ
അഡ്വ. എ ഷാനിബാ ബീഗം നയിക്കുന്ന ബോധവത്കരണ ക്ലാസ്സ്. വിഷയം : കുട്ടികളുടെ മാനസിക ആരോഗ്യവും മൊബൈൽ ഫോൺ ദുരുപയോഗവും.
10 മുതൽ മജീഷ്യൻ ഷാജു കടയ്ക്കൽ അവതരിപ്പിക്കുന്ന മാജിക് ത്രൂ മോട്ടിവേഷൻ ക്ലാസ്സ് (ബി പോസിറ്റീവ് ).
കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും പ്രവേശനം സൗജന്യമാണ്. രെജിസ്ട്രേഷന് – 99951 10167, 96561 78184

Posted inWeb Desk
