വൃദ്ധയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

വൃദ്ധയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തോട്ടിൽ മരിച്ച നിലയിൽ വൃദ്ധയെ നാട്ടുകാർ കണ്ടെത്തി.ചെമ്മരുതി മുത്താന ചിറപ്പാട് പാലത്തിനടിയിൽ വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന രീതിയിലാണ്‌ വൃദ്ധയുടെ മൃതദേഹം നാട്ടുകാർ കാണുന്നത്.മുത്താന ഭവാനി ജംഗ്ഷനിൽ വിളയിൽ പുത്തൻ വീട്ടിൽ പരേതയായ വള്ളിയമ്മയുടെ മകൾ രാജമ്മയുടെതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. ഭർത്താവും മക്കളുമൊന്നും ഇല്ലാത്ത രാജമ്മ വീട്ടിൽ കിണർ ഇല്ലാത്തതിനാൽ വൈകിട്ട് പതിവായി പാലത്തിനടിയിലെ തോട്ടിൽ കുളിക്കാറുണ്ട്‌.ചൊവ്വാഴ്ച വൈകിട്ട് പതിവുപോലെ സമീപത്തെ ചായക്കടയിൽ നിന്നും ചായയും കുടിച്ച് ബിസ്ക്കറ്റ് കുളിച്ചിട്ട് വരുമ്പോൾ കൊണ്ടുപോകമെന്നും പറഞ്ഞു പോയ രാജമ്മ തിരിച്ചു വന്നില്ല.മറന്നതാകാമെന്ന് കടയുടമ കരുതി. മൃതദേഹം തോട്ടിൽ കിടക്കുന്നതായി നാട്ടുകാർ കല്ലമ്പലം പൊലീസിന് വിവരം അറിയിച്ചു. ഉടൻ തന്നെ സി ഐ വിജയരാഘവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും, സ്പെഷ്യൽ ബ്രാഞ്ചും, നാവായിക്കുളം ഫയർ ഫോഴ്സ് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള റസ്ക്യു ടീമും സ്ഥലത്തെത്തി പരിശോധനകൾ നടത്തുകയും മൃതദേഹം കരയ്ക്കെത്തിക്കുകയുമായിരുന്നു.ശരീരത്ത് അങ്ങിങ്ങായുള്ള ചെറിയ മുറിവുകൾ വീഴ്ചയിൽ സംഭവിച്ചതോ, മീനോ. ഞണ്ടോ കൊത്തിയത് മൂലമോ ആകാമെന്നാണ് പൊലീസ് നിഗമനം. കുളികഴിഞ്ഞ് മാറാനുള്ള വസ്ത്രങ്ങളും അടുത്തുണ്ടായിരുന്നു.എന്നാലും മുട്ടിനൊപ്പം മാത്രം വെള്ളവും നല്ല പരിചയവും ഉള്ള തോട്ടിൽ വർഷങ്ങളായി കുളിക്കുന്ന വൃദ്ധയുടെ മരണത്തിൽ ദുരൂഹതയുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.ഒറ്റയ്ക്ക് താമസിക്കുന്നതിനാൽ വൃദ്ധയെ ഇടയ്ക്കിടയ്ക്ക് സന്ദർശിക്കുമായിരുന്നുവെന്നും ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടോ ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്നും വാർഡ്‌ മെമ്പർ മിനി പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *