ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ടു നടക്കുന്ന ശോഭാ യാത്രയോടനുബന്ധിച്ച്തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഉച്ചയ്ക്ക് 2 മുതൽ 7.30 വരെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ അറിയിച്ചു.
പാളയം -വിജെടി-സ്റ്റാച്യു പുളിമൂട് – ആയുർവേദ കോളജ് -ഓവർ ബ്രിജ് കിഴക്കേകോട്ട, വെട്ടിമുറിച്ച് കോട്ട് വരെയുള്ള റോഡിലൂടെയുള്ള ഗതാഗതം ഒഴിവാക്കി വാഹനങ്ങൾ മറ്റു റോഡു കളിലൂടെ തിരിച്ചു വിടും. ശോഭാ യാത്രയുടെ ഭാഗമായി വരുന്ന വാഹനങ്ങൾ പാളയത്ത് ആൾക്കാ രെ ഇറക്കിയ ശേഷം ആശാൻ സ്ക്വയർ, പേട്ട, ചാക്ക് വഴി ബൈപാസിലെത്തി ഗതാഗത തട സമുണ്ടാകാത്ത രീതിയിൽ പാർക്ക് ചെയ്യണം.
പിഎംജി ഭാഗത്തു നിന്നു കിഴക്കേകോട്ട ഭാഗത്തേക്ക് പോകു ന്ന വാഹനങ്ങൾ എൽഎംഎസ്, പബ്ലിക് ലൈബ്രറി, നന്ദാവനം, ബേക്കറി ജംക്ഷൻ വഴി പോകണം ജനറൽ ഹോസ്പിറ്റൽ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ അണ്ടർ പാസേജ്, ബേക്കറി വഴി സ്റ്റേഡിയം ഫ്ലൈ ഓവർ, പി.എം ജി വഴി പോകണം.

