കണ്ണൂർ വി.സിക്കെതിരെ ഗവർണ്ണർ കടുത്ത നടപടിക്കൊരുങ്ങുന്നു. ഇപ്പോള്‍ ദില്ലിയിലുള്ള ഗവർണ്ണർ 25 ന് മടങ്ങി വന്നാലുടൻ നടപടി ഉണ്ടായേക്കും. പ്രിയ വര്‍ഗ്ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഗുരുതരമായ വീഴ്ച വി.സിയുടെ ഭാഗത്ത് നിന്നുണ്ടായതായാണ് രാജ് ഭവന് കിട്ടിയ വിദഗ്ദോപദേശം. വിസിയുടെ വിശദീകരണം തേടി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ മറുപടി പരിശോധിച്ച ശേഷമായിരിക്കും തുടര്‍ നടപടി.
അതേ സമയം പ്രിയ വർഗീസിന്റെ നിയമനം മരവിപ്പിച്ച ഗവർണ്ണറുടെ നടപടിയ്ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുന്നതിൽ കണ്ണൂർ സർവ്വകലാശാലയിൽ ആശയക്കുഴപ്പം. നിയമനടപടി സ്വീകരിക്കാൻ സിൻഡിക്കേറ്റ് വിസിയെ ചുമതലപ്പെടുത്തിയെങ്കിലും അപ്പീൽ പോകുന്നത് കൂടുതൽ ആലോചനയ്ക്ക് ശേഷം മതി എന്നാണ് നിയമോപദേശം. അതേസമയം പ്രിയ വർഗീസിനെ ഒഴിവാക്കി പട്ടിക പുനക്രമീകരിക്കണമെന്നാവശ്യപ്പെട്ട് ഡോ. സ്കറിയ തോമസ് ഹൈക്കോടതിയെ സമീപിച്ചു.

