വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. സനൂജ്നെയാണ് നേമം പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോക്സോ നിയമപ്രകാരം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നേമം എസ്എച്ച്ഒ രഗീഷ് കുമാർ, എസ്ഐമാരായ വിപിൻ, പ്രസാദ്, രാകേഷ്, വിജയൻ, എഎസ്ഐമാരായ പത്മകുമാർ, ശ്രീകുമാർ എസ്സിപിഒ മണിമേഖല, സിപിഒമാരായ അഭിറാം, ഗിരി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
