ചിറയിൻകീഴ് എംഎൽഎയുടെ 2021-2022 സാമ്പത്തിക വർഷത്തെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി കിഴുവിലം ഗ്രാമപഞ്ചായത്തിന് അനുവദിച്ച അത്യാധുനിക രീതിയിലുള്ള ആംബുലൻസ് ഉദ്ഘാടനം കഴിഞ്ഞതിനുശേഷം നാളിതുവരെ പ്രവർത്തനരഹിതമായി കിടക്കുകയാണ്.ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ പുറകുവശത്ത് ഇത് സൂക്ഷിച്ചുവരികയാണ്. നിലവിൽകിഴുവിലം ഗ്രാമപഞ്ചായത്തിന് മുൻ എംപി അഡ്വ. സമ്പത്ത് 2017 /18 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തി ഒരു ആംബുലൻസ് നൽകുകയും അത് പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു വരികയും ആണ്. ജനങ്ങൾക്ക് യാതൊരു ഉപയോഗവും വരാതെ 20ലക്ഷം രൂപ ചിലവഴിച്ച എംഎൽഎയുടെ നടപടി പ്രതിഷേധം ഉയർത്തുന്നു.നാലു മാസങ്ങൾക്ക് മുമ്പ് ഉദ്ഘാടനം കഴിഞ്ഞ് പ്രവർത്തനരഹിതമായി കിടക്കുന്ന അത്യാധുനിക രീതിയിലുള്ള ആംബുലൻസിൽ പ്രതീകാത്മകമായി റീത്ത് ചിറയിൻകീഴ്ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. എസ് ശ്രീകണ്ഠൻ സമർപ്പിച്ചു

Posted inChirayinkeezhu
