തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. പാറശ്ശാലയിൽ നിന്നും 70 കിലോ കഞ്ചാവ് പിടികൂടി. തിരുവനന്തപുരം സ്വദേശി ഗിരിലാലാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. എക്സൈസ് എൻഫോസ്മെന്റിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തി പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ചെന്നൈയിൽ നിന്ന് ബസ് മാർഗം കളിയിക്കാവിള എത്തിയ പ്രതി ട്രെയിൻ മാർഗ്ഗം തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് എക്സൈസിന്റെ പിടിയിൽ ആയത്

Posted inWeb Desk
