വര്‍ക്കല ശിവഗിരി നടയറ റോഡിൽ കാർ തോട്ടിലേക്ക് മറിഞ്ഞു . എതിരെ വന്ന സ്കൂട്ടറിൽ തട്ടാതെ വെട്ടിച്ചപ്പോഴായിരുന്നു അപകടം. കാറിലുണ്ടായിരുന്ന വര്‍ക്കല സ്വദേശി പ്രസാദ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. സ്കൂട്ടർ യാത്രക്കാരായ നടയറ സ്വദേശി ഹാമീദും മകൾ സൗമ്യയ്ക്കും നിസ്സാര പരിക്കുണ്ട്.
