പാലക്കാട് നാലു വയസുകാരന് ക്രൂരമർദ്ദനം. അമ്മയും അമ്മയുടെ സുഹൃത്തുമാണ് നാലുവയസുകാരനെ മർദ്ദിച്ചത്. കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അമ്മയെയും, അമ്മയുടെ സുഹൃത്ത് ഉണ്ണികൃഷ്ണനെയും അഗളി പൊലീസ് അറസ്റ്റ് ചെയ്തു. അട്ടപ്പാടിയിലെ ആദിവാസി ബാലനാണ് മർദനമേറ്റത്. കുട്ടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിൽ.
