തിരുവനന്തപുരം : എറണാകുളത്ത് സിഗ്നൽ തകരാർ കാരണം സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം തടസപ്പെടുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് വേണ്ടി കെഎസ്ആർടിസി അധിക സർവ്വീസുകൾ ആരംഭിച്ചു. നിലവിലുള്ള സർവ്വീസുകൾക്ക് പുറമെ കൂടുതൽ സർവ്വീസുകൾ ഓൺലൈൻ റിസർവേഷനിൽ ഉൾപ്പെടുത്തിയും, യാത്രക്കാരുടെ തിരക്കിന് അനുസരിച്ച് ഓപ്പറേറ്റ് ചെയ്യും. കൂടാതെ നിലവിൽ ഓപ്പറേറ്റ് ചെയ്ത് വരുന്ന തിരുവനന്തപുരം- കോഴിക്കോട്, കോഴിക്കോട് – തിരുവനന്തപുരം ബൈപ്പാസ് റൈഡറുകൾ ഓരോ മണിയ്ക്കൂർ ഇടവേളകളിൽ എത്രയും വേഗം യാത്രക്കാർക്ക് തിരുവനന്തപുരത്ത് നിന്നും കോഴിക്കോടേക്കും തിരിച്ചും എത്തുന്ന രീതിയിൽ ക്രമീകരിച്ചിട്ടുണ്ട്. പുഷ്ബാക്ക് സീറ്റോട് കൂടിയ ഇരുന്ന് മാത്രം യാത്ര ചെയ്യത്തക്ക രീതിയിലുള്ള ഈ സർവ്വീസുകളിൽ വേഗത്തിൽ എത്തിച്ചേരാനുമാകും, കൂടാതെ യാത്രക്കാരുടെ തിരക്ക് അനുസരിച്ച് കൂടുതൽ അന്തർ സംസ്ഥാന സർവ്വീസുകളും ഏർപ്പെടുത്തും
