ആറ്റിങ്ങലിലെ സ്വകാര്യ ബസ് സ്റ്റാൻഡിനുളളിൽ നടന്ന അപകടത്തിൽ മരിച്ചയാളെ അപകടത്തിൽ ഗുരുതരമായി പരിക്ക് ഏറ്റയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു എങ്കിലും മരണപ്പെട്ടിരുന്നു. എന്നാൽ ബന്ധുകളെ തിരിച്ചറിയാൻ കഴിയാത്തതിനാൽ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറി സൂക്ഷിച്ചിരിക്കുകയായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും വാർത്തകൾ പ്രചരിച്ചതു ആളെപെട്ടെന്ന് തിരിച്ചറിയാൻ സാധിച്ചു തുമ്പോട് സീമന്തപുരം കൊപ്പത്തിൽ വീട്ടിൽ ഭാസ്കര കുറുപ്പ് (55) ആണ് മരണപെട്ടത്. തങ്കമണി എന്ന സ്ത്രീയുമായി താമസിച്ചു ഇയാൾ വരികയായിരുന്നു . മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾ നടത്തി മൃതദേഹം തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിക്കും .വർക്കല ഭാഗത്തേക്കുള്ള ബസ്സിൽ കയറാൻ ശ്രമിക്കുമ്പോഴായിരുന്നു ഉത്രാട ദിനത്തിൽ അപകടം.നടന്നത്

Posted inAttingal
