കാട്ടായിക്കോണത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. വെമ്പായം ഒഴുകുപാറ സ്വദേശി നിഷാദ് ആണ് പോത്തൻകോട് പോലീസ് പിടിയിലായത്. ഇയാൾക്കൊപ്പം ആക്രമണത്തിൽ പങ്കെടുത്ത മറ്റു പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജി തപ്പെടുത്തിയതായി പോലീസ് അറിയിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജിയ്ക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു
