പാറശാല: പാലത്തിൽ നിന്ന് തെന്നി കനാലിലേക്കു വീണ സ്കൂട്ടർ തലയിൽ പതിച്ച് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. കാരോട് മാറാടി ചെമ്മങ്കാല വീട്ടിൽ സുനിൽ– മഞ്ചു ദമ്പതികളുടെ മകൻ പവിൻ സുനിൽ ആണ് മരിച്ചത്. മാതാവിനൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്ക് പോകവേയാണ് മരണം. ഇന്നലെ രാവിലെയായിരുന്നു സംഭവം.
വീടിനു മുന്നിലെ തോടിന്റെ പാലം കടക്കവേ നിയന്ത്രണം വിട്ട് ആറടി താഴ്ചയിലേക്ക് സ്കൂട്ടർ വീണു. ആദ്യം തോട്ടിൽ വീണ പവിന്റെ തലയിലേക്ക് ആണ് സ്കൂട്ടർ പതിച്ചത്. സാരമായി പരുക്കേറ്റകുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഒപ്പം ഉണ്ടായിരുന്ന ഇരട്ട സഹോദരൻ നിപിൻ സുനിലിനെ പരുക്കുകളോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാവിനു നിസ്സാര പരുക്കേറ്റു.
അമ്പിലികോണം എൽഎംഎസ് എൽപി സ്കൂളിലെ വിദ്യാർഥി ആണ് പവിൻ. ഒരാഴ്ച മുൻപാണ് പിതാവ് സുനിൽ ജോലിക്കു വേണ്ടി വിദേശത്ത് പോയത്.
