


കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയിലും മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടേയും യൂറോപ്പ് യാത്രക്ക് പ്രതിഷേധമറിയിച്ച് പ്രവാസിയും സാമൂഹ്യ പ്രവർത്തകനുമായ അഞ്ചുതെങ്ങ് സജൻ.പണമില്ലാത്തത് കാരണം യാത്ര തടസ്സപ്പെടാതിരിക്കുവാൻ യാത്രാചിലവിനായി മുഖ്യമന്ത്രിയുടെ പേരിൽ സഹായ ധനമയച്ചാണ് സജൻ പ്രതിഷേധം അറിയിച്ചത്.
തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിയായ സജൻ യുഎഇ യിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. കടക്കെണിയിലും മുഖ്യമന്ത്രിയുടെയും മന്ത്രിമാരും നടത്തുവാൻ പോകുന്ന യൂറോപ്യൻ യാത്രയിൽ പ്രവാസികളുടെ പ്രതിഷേധം അറിയിച്ചാണ് അദ്ദേഹം വെസ്റ്റേൺ യൂണിയൻ വഴി മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ യാത്രാ ചിലവിനുള്ള പണമയച്ചത്.
സംസ്ഥാനം കടക്കെണിയിലാണെന്നും കേരളം ട്രഷറി നിയന്ത്രണത്തിന്റെ വക്കിലാണെന്നുമുള്ള വാർത്തകൾ വന്നതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടേയും സംഘത്തിന്റെയും യൂറോപ്പ് യാത്ര.
