ആറ്റിങ്ങൽ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ഗവൺമെന്റ് ഗേൾസ് സ്കൂളിൽ നിർധനരായ കുട്ടികൾക്ക് യൂണിഫോം വിതരണം നടത്തി . ചടങ്ങിന്റെ ഉദ്ഘാടന കർമ്മം മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ്.കുമാരി നിർവഹിച്ചു. യൂണിഫോം വിതരണം ആറ്റിങ്ങൽ ഡി.വൈ.എസ്. പി ബിനു നിർവഹിച്ചു.
പ്രസംഗ മത്സര വിജയികൾക്ക് ഡി വൈ എസ് പി ട്രോഫികൾ നൽകി .സ്കൂൾ പ്രിൻസിപ്പൽ ഉദയകുമാരി ഹെഡ്മിസ്ട്രസ് കവിത പി ടി എ പ്രസിഡെന്റ് വിശ്വംഭരൻ റോട്ടറി ഡിസ്ട്രിക്ട് സോൺ 7 എ ജി ജെറി ഫെർണാണ്ടസ് ആറ്റിങ്ങൽ ടൗൺ റോട്ടറി പ്രസിഡന്റ് അഡ്വ സജീർ സെക്രട്ടറി അജി എൻ എസ് കെ ,രമേശ് ,നീസാർ,കണ്ണൻചന്ദ്ര പ്രസ്,പ്രദീപ് മറ്റു റോട്ടറി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു


