വർക്കല: നടയറയിൽ 18 ആം തീയതി രാത്രി സഹോദരനും കുടുംബത്തിനുമൊപ്പം സഞ്ചരിച്ച
യുവതിയെ ഉപദ്രവിച്ച പ്രതികൾ അറസ്റ്റിൽ .കുടുംബങ്ങൾക്കൊപ്പം സഞ്ചരിച്ച് വന്ന യുവതിയെയും ബന്ധുക്കളായ മറ്റു പെൺ കുട്ടികളെയും തടഞ്ഞുനിർത്തി ദേഹോദ്രപം ഏൽപ്പിക്കുകയും ചീത്ത വിളിക്കുകയും കടന്നു പിടിക്കുകയും ചെയ്ത വർക്കല നടയറ സ്വദേശികളായ നസീർ ,നൗഫൽ, അബ്ദുൽ അസീസ് ,ശിഹാബുദ്ദീൻ എന്നിവരെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത് .
ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ വന്ന നൗഫലിന് സൈഡ് കൊടുത്തില്ല എന്ന തർക്കത്തെ തുടർന്നാണ്
ഇക്കഴിഞ്ഞ 18 ആം തീയതി രാത്രി 11 മണിക്ക് പ്രതികൾ യുവതിയെയും ബന്ധുക്കളെയും
തടഞ്ഞുനിർത്തി ദേഹത്ത് കടന്നു പിടിക്കുകയും ചീത്ത വിളിക്കുകയും ചെയ്തത്.
വർക്കല ഡി വൈ എസ് പി യുടെ നിർദേശാനുസരണം പിടികൂടിയ പ്രതികളെ റിമാൻഡ് ചെയ്തു. മറ്റു
പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായും ഉടൻ പിടിയിലാകുമെന്നും
വർക്കല പോലീസ് അറിയിച്ചു.
