കാട്ടാക്കട: പോപുലര്‍ ഫ്രണ്ട് വെള്ളിയാഴ്ച നടത്തിയ ഹർത്താലിനിടെ കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ കേസിൽ രണ്ടുപേരെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു.
Contents
അഞ്ചുതെങ്ങിൻമൂട്ടിൽ ആയിരുന്നു സംഭവം.കിള്ളി കുമ്പിളിതലയ്ക്കൽ പുത്തൻ വീട്ടിൽ എസ്. ഹാജ , കുറ്റിച്ചൽ കള്ളോട് ചെമ്മണാംകുഴി പാറമുകൾ പുത്തൻവീട്ടിൽ എസ്. ആഷിഖ് എന്നിവരാണ് പിടിയിലായത്.
കാട്ടാക്കട സ്റ്റാൻഡിൽ നിന്നും പൂവാറിലേക്കു പോയ പൂവാർ ഡിപ്പോയിലെ ബസിനെ ബൈക്കിൽ പിന്തുടർന്ന് തടഞ്ഞുനിർത്തി കല്ലെറിയുകയായിരുന്നു ഇവർ. ബസിന്റെ രണ്ട് മുൻചില്ലുകളും പൂർണമായും തകർന്നു. പ്രതികളെ കാട്ടാക്കട കോടതിയിൽ ഹാജരാക്കും.
