വെഞ്ഞാറമൂട്: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണ് ബൈക്ക് യാത്രികന് രക്ഷപ്പെട്ടത് തലനാരിഴക്ക്.ശനിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. വെഞ്ഞാറമൂട് പോത്തന്‍കോട് ബൈപാസില്‍ കോലിയക്കോടിന് സമീപത്തായിരുന്നു ഇത്.
വൈദ്യുതി പോസ്റ്റിന്റെ ചുവട് ഭാഗത്ത് നിന്നും അൽപം മുകളില്‍ വെച്ച് ഒടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു.പോസ്റ്റ് ഒടിഞ്ഞതിനൊപ്പം പൊട്ടിയ വൈദ്യുതി കമ്പി ബൈക്ക് യാത്രികന്റെ ദേഹത്ത് പതിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. ലൈന്‍ പൊട്ടി വൈദ്യുതി നിലച്ചതിനാൽ ബൈക്ക് യാത്രികൻ രക്ഷപ്പെടുകയായിരുന്നു. അപകടത്തെതുടർന്ന് പ്രദേശത്ത് ഒരു മണിക്കൂറോളം ഗതാഗത വും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.
