തിരുവനന്തപുരം: കുറഞ്ഞ പ്രോവിഡന്റ് ഫണ്ട് പെൻഷൻ 9000 രൂപയാക്കണമെന്ന് പ്രോവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഡോ. കെ എൻ ഹരിലാൽ ഉദ്ഘാടനം ചെയ്തു. ബി സോമശേഖരൻ നായർ അധ്യക്ഷനായി. സംസ്ഥാന വർക്കിങ് പ്രസിഡന്റ് ഡി മോഹനൻ, സെക്രട്ടറി എം രാജശേഖരൻ നായർ, കെൽ ട്രോൺ എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആർ സുനിൽ, പി മോഹനൻ നായർ എന്നിവർ സംസാരിച്ചു.
Contents
